ഗുവാഹത്തി|
Last Updated:
വെള്ളി, 26 ഏപ്രില്‍ 2019 (14:37 IST)
ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ (ഐഎസ്) ചേരാന്‍ അഭ്യര്‍ഥിച്ചു കൊണ്ട് പോസ്‌റ്റര്‍ ഒട്ടിച്ച ബിജെപി നേതാക്കള്‍ പിടിയില്‍. അസമിലെ പ്രമുഖ നഗരമായ ഗുവാഹത്തിയിലെ നല്‍ബാരി മേഖലയിലാണ് സംഭവം.
ബിജെപി ജില്ലാ കമ്മിറ്റി അംഗം തപന്‍ ബര്‍മ്മന്‍, മുജമ്മില്‍ അലി, മുന്‍ അലി, പുലക്ക് ബര്‍മന്‍, ദിപ്ജ്യോതി താക്കുറി, സാരുജ്യോതി ബൈഷ്യ എന്നിവരെയാണ് ബെല്‍സര്‍ പൊലീസ് പിടികൂടിയത്.
ഐഎസില്‍ ചേരാമെന്ന് വ്യക്തമാക്കുന്ന പോസ്‌റ്ററുകളും കൊടിയും പ്രദേശത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ബിജെപി നേതാക്കള്‍ പിടിയിലായത്.
പിടിയിലായവരെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പിടിയിലായവര്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.