ബിജെപി എംപി സാക്ഷി മഹാരാജിന് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 13 ജനുവരി 2015 (16:26 IST)
വിവാദ പരാമര്‍ശം നടത്തിയ എം.പി സാക്ഷി മഹാരാജിന് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. വിവാദ പരാമര്‍ശം സംബന്ധിച്ച് 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

മീററ്റില്‍ സന്യാസിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെ ഹിന്ദു ധര്‍മം പരിപാലിക്കാന്‍ മതത്തിലുള്ള സ്ത്രീകള്‍ നാല് കുട്ടികളെ പ്രസവിക്കണമെന്ന സാക്ഷി മഹാരാജിന്റെ പരാമര്‍ശം വന്‍ വിവാദത്തിനിടയാക്കിയിരുന്നു. വിഷയത്തില്‍ പരാമര്‍ശം സാക്ഷി മാഹാരാജിന്റെ
പരാമര്‍ശം പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും ഇത് സാക്ഷി മഹാരാജിന്റെ മാത്രം അഭിപ്രായമാണെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.

ഇത് ആദ്യമായല്ല സാക്ഷി മഹാരാജ് വിവാദത്തില്‍ പെടുന്നത് നേരത്തെ ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ 'ദേശീയവാദി' എന്ന് വിശേഷിപ്പിച്ചതും വന്‍ വിവാ‍ദത്തിന് തിരികൊളുത്തിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :