ഫെവിക്വിക്കിന്റെ പരസ്യം നിരോധിക്കണമെന്ന് ബിജെപി എം പി

Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (14:56 IST)
ഫെവിക്വിക്കിന്റെ വാഗാ അതിര്‍ത്തിയിലെ പരേഡ് പ്രമേയമാക്കി ചിത്രീകരിച്ച ഫെവിക്വിക്ക് പരസ്യം നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി എംപി ചിന്താമണി മാളവ്യ രംഗത്ത്.

എന്നാല്‍ പരസ്യം രാജ്യദ്രോഹപരമാണെന്നാണ് ചിന്താമണി പറയുന്നത്. പരസ്യം രാജ്യത്തിന് വേണ്ടി
ജീവന്‍ ത്യജിച്ച ഇന്ത്യന്‍ സൈനികരെ അപമാനിക്കുന്നതാണെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു. പരസ്യത്തിന്റെ സംവിധായകനും തിരക്കഥാകൃത്തിനും നിര്‍മ്മാതാവിനുമെതിരെ കേസ് എടുക്കണമെന്നും മാളവ്യ ആവശ്യപ്പെട്ടു.

പരേഡിനിടെ ബൂട്ടിന്റെ സോള്‍ പൊളിഞ്ഞ പാക് സൈനികനെ ഇന്ത്യന്‍ സൈനികന്‍ അത് ഒട്ടിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് പരസ്യം. പരസ്യത്തില്‍ പൊട്ടിക്കുകയല്ല ഒട്ടിക്കുകയാണ് വേണ്ടതെന്നും പറയുന്നുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :