സ്ത്രീകൾ രാത്രി പുറത്തിറങ്ങി നടക്കുന്നത് അംഗീകരിക്കാനാകില്ല: കേന്ദ്രമന്ത്രി

 ബിജെപി , മഹേഷ് ശർമ , സ്ത്രീകൾ ,  വിവാദ പ്രസ്‌താവന
ന്യൂഡൽഹി| jibin| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (08:58 IST)
വിവാദ പ്രസ്‌താവനയുമായി കേന്ദ്ര സാംസ്കാരിക മന്ത്രിയും ബിജെപി നേതാവുമായ രംഗത്ത്. ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ല സ്‌ത്രീകള്‍ രാത്രിയില്‍ പുറത്ത് ഇറങ്ങി ചുറ്റിക്കറങ്ങി നടക്കുന്ന രീതി. ഈ രീതി ഒരിക്കലും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും സാധിക്കില്ല. ലോകത്ത് എവിടെയും ഈ രീതി ഉണ്ടാകും, എന്നാല്‍ അതൊരിക്കലും ഇന്ത്യയിൽ അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.

ചില പ്രത്യക സമുദായങ്ങളോടുള്ള ആദരവിന്റെ സൂചകമായിട്ടാണ് കുറച്ച് ദിവസത്തേക്ക് മാംസ നിരോധനം ഏർപ്പെടുത്തിയത്. കുറച്ചു ദിവസത്തേക്കുള്ള ചെറിയ ത്യാഗമാണിത്. ജൈനമത ഉൽസവത്തോടനുബന്ധിച്ച് മാംസ നിരോധനം കൊണ്ടുവന്നതില്‍ എന്താണ് തെറ്റ്. ചില കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നതില്‍ എന്താണ് തെറ്റെന്നും മഹേഷ് ശർമ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :