സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 14 ഡിസംബര്‍ 2024 (12:11 IST)
ബിജെപി നേതാവ് എല്‍കെ അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലാണ് 97 കാരനായ അദ്വാനിയെ പ്രവേശിപ്പിച്ചത്. ഈ വര്‍ഷം രണ്ടാംതവണയാണ് അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജൂലൈ മാസത്തില്‍ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ശ്വസനസംബന്ധമായ അസുഖമായിരുന്നു. നിലവില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് അദ്വാനി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.