ബിജെപി കേരളത്തില്‍ മികച്ച വിജയം നേടും: പ്രകാശ് ജാവ്ദേക്കര്‍

ബംഗളൂരു| VISHNU N L| Last Modified വെള്ളി, 3 ഏപ്രില്‍ 2015 (19:45 IST)
കേരളത്തിലെ ഇടത് വലത് വോട്ടുബാങ്കുകള്‍ മറികടന്ന് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ബിജെപി ഇത്തവണ മികച്ച വിജയം നേടുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അഭിപ്രായപ്പെട്ടു. ബംഗളൂരുവില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിലാണ് കേരളത്തിലെ നേതാക്കളുടെ പ്രകടനത്തില്‍ മന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചത്. കേരളത്തില്‍ മുന്നണി സംവിധാനത്തേയും ന്യൂനപക്ഷവോട്ടു ബാങ്കിനേയും മറികടന്ന് മികച്ചവിജയം നേടുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യോഗത്തില്‍ ഇന്ത്യയുടെ വിദേശകാര്യ നയം എങ്ങനെയുള്ളതാകണമെന്ന പ്രമേയവും പാസാക്കി. പഞ്ചശീല തത്ത്വങ്ങളില്‍ അധിഷ്ഠിതമായ സ്വതന്ത്രവിദേശ നയം ആയിരിക്കണം ഇന്ത്യയുടേതെന്നും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ മൂന്നാമതൊരു രാജ്യം ഇടപെടാന്‍ അനുവദിക്കരുതെന്നും ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചകള്‍ വേണ്ടെന്നു വയ്ക്കണമെന്നും ബിജെപി നിര്‍വ്വാഹക സമിതി യോഗം കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

ഭൂവിനിയോഗ ബില്‍ സംബന്ധിച്ച കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ ഗ്രാമങ്ങള്‍ തോറും ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കാനും ബിജെപി ദേശീയനിര്‍വാഹസമിതി യോഗത്തില്‍ തീരുമാനമായി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :