ഭാവി പരിപാടികള്‍ ബിജെപി യോഗത്തില്‍ തീരുമാനിക്കും

ന്യൂഡല്‍ഹി| Last Modified ഞായര്‍, 18 മെയ് 2014 (10:28 IST)
ഭാവി പരിപാടികളെക്കുറിച്ച് തീരുമാനമെടുക്കാന്‍ ആര്‍എസ്എസ് നേതാക്കളുടെ അടിയന്തര യോഗം ചേരും. മന്ത്രിസഭ രൂപവല്‍ക്കരണം ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ചര്‍ച്ചചെയ്യുക. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത്, ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്, നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

പാര്‍ട്ടി അധ്യക്ഷനും മോഡിയുടെ അടുത്തയാളുമായ രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു, രവിശങ്കര്‍ പ്രസാദ്, വാജ്‌പേയി മന്ത്രിസഭയിലുണ്ടായിരുന്ന ശത്രുഘന്‍ സിന്‍ഹ, മുക്താര്‍ അബ്ബാസ് നഖ്വി തുടങ്ങിയവര്‍ മോദിമന്ത്രിസഭയിലുണ്ടാകുമെന്നാണ് ആദ്യഘട്ട സൂചനകള്‍.

പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ചൊവ്വാഴ്ച നരേന്ദ്രമോഡിയെ തെരഞ്ഞെടുക്കും. അതിന് മുമ്പായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനം യോഗത്തിലുണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :