Sumeesh|
Last Updated:
വെള്ളി, 4 മെയ് 2018 (19:45 IST)
ബി ജെ പിയെ നേരിടാൻ കോൺഗ്രസിനെ കൂട്ടുപിടിക്കണൊ വേണ്ടയോ എന്ന
കാര്യത്തിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് ഹൈദരാബാദിൽ കഴിഞ്ഞ സി പി എം പാർട്ടീ കോൺഗ്രസ് സാക്ഷ്യം വഹിച്ചത്. എന്നാൽ നിലപാടുകളിൽ മലക്കം മറിഞ്ഞിരിക്കുകയാണ് ബംഗാളിൽ സി പി എം നേതൃത്വം. നന്ദിഗ്രാം ജില്ലാ പരിഷത്തിലേക്കുള്ള തിരിഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്സിനെ നേരീടാൻ സി പി എം കൂട്ടുപിടിച്ചിരിക്കുന്നത് മുഖ്യ ശത്രുവായ ബി ജെ പിയെ.
തൃണമൂൽ ആധിപ്ത്യം തകർക്കാനാണ് ഇത്തരമൊരു നീക്കം എന്നാണ് വിശദീകരണം. മൂന്നു പതിറ്റാണ്ടുകൾ നീണ്ട സി പി എമ്മിന്റെ ഭരണത്തെ താഴെ ഇറക്കിയതിൽ പ്രധാന പങ്കു വഹിച്ചത് നന്ദിഗ്രാമിൽ കർശകസമരത്തിനു നേരെയുള്ള പൊലീസ് അതിക്രമമായിരുന്നു. അതേ നന്ദിഗ്രാമിലാണ് പുതിയ കൂട്ടാളിയുമായി സി പി എം മത്സരത്തിനിറങ്ങുന്നത്.
തൃണമൂൽ കോൺഗ്രസിന്റെ ഭീഷണി മൂലം വരാനിരിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ പലയിടതത്തും പത്രിക സമർപ്പിക്കാൻ പോലും സി പി എമ്മിനായിട്ടില്ല. ഇതിനെ തുടർന്നാണ് വിശാല പ്രതിപക്ഷ ഐക്യവുമായി സി പി എം രംഗത്ത് വരുന്നത്. സി പി എമ്മിനെ കൂടതെ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും പത്രിക സമർപ്പിക്കാനാകാത്ത ഇടങ്ങളിൽ പരസ്പരം സഹായിക്കണം എന്ന് ധാരണ ഉണ്ടാക്കിയിട്ടുണ്ട്.
അതേ സമയം പ്രാദേശിക നേതൃത്വത്തിന്റെ നീക്കത്തെ വിവാദമാക്കേണ്ടതില്ലെന്നാണ് ബംഗാൾ സംസ്ഥാന നേതൃത്വത്തിനെ നിലപാട്.