ചരിത്രത്തിൽ ആദ്യമായി അസമിൽ ബി ജെ പി തരംഗം; ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി

കേരളത്തിലേതു പോലെ തന്നെ ശക്തമായ മത്സരമായിരുന്നു അസമിലും നടന്നത്.126 സീറ്റിൽ 81 എണ്ണം സ്വന്തമാക്കി അസമിൽ ബി ജെ പി തരംഗം. ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. കോൺഗ്രസിന് 27 സീറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം കേരളമുൾപ്പെടെ അഞ്ച് സംസ്

അസം| aparna shaji| Last Modified വ്യാഴം, 19 മെയ് 2016 (12:46 IST)
കേരളത്തിലേതു പോലെ തന്നെ ശക്തമായ മത്സരമായിരുന്നു അസമിലും നടന്നത്.126 സീറ്റിൽ 81 എണ്ണം സ്വന്തമാക്കി അസമിൽ ബി ജെ പി തരംഗം. ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. കോൺഗ്രസിന് 27 സീറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിന് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

അതേസമയം, എൻ ഡി എയെ സപ്പോർട്ട് ചെയ്ത ജനങ്ങൾക്ക് നന്ദി അറിയിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ പിയെ സപ്പോർട്ട് ചെയ്ത അസം, തമിഴ്നാട്, കേരളം, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളോട് നന്ദി അറിയിക്കുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുമെന്ന് നിങ്ങൾക് വാക്കു നൽകുന്നു, ജനങ്ങളെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ് എന്നാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്.

എക്സിറ്റ് പോളിന്റെ ഫലത്തോട് സമാനമായ രീതിയിൽ ആണ് പുറത്ത് വന്നിരിക്കുന്ന യഥാർത്ഥ ഫലവും. രാവിലെ എട്ട് മുതൽ ആരംഭിച്ച വോട്ടെണ്ണൽ 12 മണിയോടെ അവസാനിച്ചു. കനത്ത സുരക്ഷയിലായിരുന്നു സംസ്ഥാനത്ത് വോട്ടെണ്ണിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :