ഇനി ഒളിച്ചുകളിയില്ല, വേണ്ടിവന്നാൽ നിയന്ത്രണരേഖ കടന്ന് നേരിട്ട് തിരിച്ചടിക്കും: കരസേന മേധാവി

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (13:44 IST)
ഡൽഹി: പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകി ഇന്ത്യൻ മേധാവി ബിപിൻ റാവത്ത്. ഇനി ഒളിച്ചു കളിക്കില്ല എന്നും വേണ്ടിവന്നാൽ നിയന്ത്രണരേഖ കടന്ന് നേരിട്ട് തിരിച്ചടിക്കും എന്നുമാണ് ബിപിൻ റാവത്തിന്റെ മുന്നറിയിപ്പ്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് കരസേന മേധാവി പാകിസ്ഥാന് കടുത്ത മുന്നറിയിപ്പ് തന്നെ നൽകിയത്.

ഇനി ഓളിച്ചു കളിക്കില്ല. വേണ്ടിവന്നാൽ നിയന്ത്രണ രേഖ കടന്ന് കരമാർഗത്തിലോ വ്യോമ മാർഗത്തിലോ തിരിച്ചടി നൽകും. രണ്ട് സേനകളെ ഒരുമിച്ചും ആയക്കും. ഇന്ത്യയുമായി ഒരു നിഴൽ യുദ്ധത്തിന് തയ്യാറെടുക്കുകയാണ് പാകിസ്ഥൻ. യുദ്ധമുണ്ടായാൽ ആണവായുധം പ്രയോഗിക്കും എന്ന പാകിസ്ഥാന്റെ ഭീഷണി അപലപനീയമാണ്. ലോക രാജ്യങ്ങൾ അത്തരത്തിൽ ഒരു നീക്കം അംഗികരിക്കും എന്ന് തോന്നുന്നുണ്ടോ എന്നും ബിപിൻ റാവത്ത് ചോദിച്ചു.

ആണവായുധങ്ങൾ യുദ്ധത്തിന് വേണ്ടിയല്ല പ്രതിരോധത്തിനുള്ളതാണ്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാനിൽനിന്നുമുള്ള നുഴഞ്ഞുകയറ്റങ്ങൾ വർധിച്ചിട്ടുണ്ട്. എന്നാൽ സൈന്യം നുഴഞ്ഞുകയറ്റ ശ്രമങ്ങളെ വിജയകരമായി പ്രതിരോധിക്കുന്നുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ജമ്മു കശ്മീരിന്റെ നന്മക്ക് വേണ്ടിയാണ് കശ്മീർ ജനത തിരിച്ചറിഞ്ഞു എന്നും ബിപിൻ റാവത്ത് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :