ബില്‍ ഗേറ്റ്‌സും കട്ടി കുറഞ്ഞ ഗര്‍ഭനിരോധന ഉറയും തമ്മില്‍ ?

   ബില്‍ ഗേറ്റ്‌സ് , ന്യൂഡല്‍ഹി , ഗര്‍ഭനിരോധന ഉറ , ബില്‍ ആന്‍ഡ്‌ മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്‍,
ന്യൂഡല്‍ഹി| jibin| Last Updated: വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (13:30 IST)
ബില്‍ ഗേറ്റ്‌സ് തിരക്കില്‍ നിന്നും തിരക്കിലേക്ക് നീങ്ങുകയാണ്. ഇത്തവണ അദ്ദേഹം പുതിയ കണ്ടു പിടുത്തത്തിന്റെ ലോകത്തേക്ക് കടന്നിരിക്കുകയാണ്. നിലവിലെ രസംകൊല്ലിയായ ഗര്‍ഭനിരോധന ഉറകളെ അപ്രത്യക്ഷമാക്കി നേര്‍മ്മയേറിയ പദാര്‍ത്ഥം സൃഷ്‌ടിക്കാനുളള ശ്രമത്തിലാണ് അദ്ദേഹമിപ്പോള്‍.

പുതിയ ഗര്‍ഭനിരോധന ഉറ ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞതാവുമെന്നാണ് ബില്‍ ഗേറ്റ്‌സ് വ്യക്തമാക്കുന്നത്. പുതിയ സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതുവഴി ലൈംഗികബന്ധം സുരക്ഷിതമാക്കാന്‍ കൂടുതല്‍ ആളുകള്‍ക്ക്‌ പ്രചോദനമാവുമെന്ന്‌ കരുതുന്നതായും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ വിലയ്ക്ക് ഏറ്റവും കട്ടികുറഞ്ഞ പുതിയ ഗര്‍ഭനിരോധന ഉറ പുറത്തിറക്കുന്നതാണ്‌ ഏറ്റവും വലിയ വെല്ലുവിളി. ഈ പദ്ധതി കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും ഗേറ്റ്‌സ് ചൂണ്ടിക്കാട്ടി. ഭാര്യ മെലിന്ദക്കൊപ്പം 'ബില്‍ ആന്‍ഡ്‌ മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്‍' പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെത്തിയതായിരുന്നു ബില്‍ ഗേറ്റ്‌സ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :