ബിഹാറില്‍ നക്സലുകള്‍ 32 ട്രക്കുകള്‍ തീവച്ചു നശിപ്പിച്ചു

ഗയ| VISHNU N L| Last Modified ചൊവ്വ, 26 മെയ് 2015 (13:44 IST)
ബിഹാറിലെ ജി.ടി റോഡില്‍ നക്സലുകള്‍ 32 ട്രക്കുകള്‍ തീവച്ചു നശിപ്പിച്ചു. പ്രദേശത്ത് സിപിഐ-മാവോയിസ്റ്റ് രണ്ടുദിവസത്തെ ബന്ദ്‌ പ്രഖ്യാപിച്ചിക്കവെയാണ് ആക്രമണം. 50 ഓളം നക്സലുകള്‍ ചേര്‍ന്നാണ് ട്രക്കുകള്‍ക്ക് തീയിട്ടത്.

ബീഹാറില്‍ രണ്ടാഴ്ച മുന്‍പ് ഉണ്ടായ ഏറ്റുമുട്ടലില്‍ സിപിഐ-മാവോയിസ്റ്റ് സംഘത്തിലെ പ്രധാനികളായ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സംഘടന ബന്ദിന് ആഹ്വാനം നല്‍കിയത്. കൂടാതെ ജി.ടി റോഡില്‍ നിന്നും പ്രധാനപ്പെട്ട നേതാക്കന്മാരെ അടുത്തിടെ സുരക്ഷാ സേന പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ബൈക്കിന്‍റെ ഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാനിരുന്ന മൈക്രോ ഹെലികോപ്റ്ററിന്‍റെ രൂപരേഖയും സേന പിടിച്ചെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :