ശ്രീനു എസ്|
Last Updated:
വ്യാഴം, 16 ജൂലൈ 2020 (15:26 IST)
ബിഹാറില്‍ 264 കോടി മുതല്‍ മുടക്കി എട്ടുവര്‍ഷം കൊണ്ട് നിര്‍മിച്ച പാലം 29-ാം ദിവസം തകര്‍ന്നു വീണു. ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ നിന്നും ചംപരണിലേക്ക് ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് മഴയത്ത് തകര്‍ന്നുവീണത്. ജൂണ്‍ 16നായിരുന്നു പാലം യാത്രയ്ക്കായി തുറന്നു കൊടുത്തത്. മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
പാലം തകര്‍ന്നതോടെ ബിഹാറില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പാലം തകര്‍ന്നതില്‍ പാവം എലികളെ പഴിക്കരുതെന്ന് ബിഹാറിലെ കോണ്‍ഗ്രസ് നേതാവ് മദന്‍ മോഹന്‍ ഝാ പരിഹസിച്ചുകൊണ്ട് ട്വീറ്റു ചെയ്തു. അതേസമയം കനത്ത മഴയില്‍ ബീഹാറിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്.