ഭുവനേശ്വര്|
Sajith|
Last Modified ശനി, 20 ഫെബ്രുവരി 2016 (11:25 IST)
ചെടിക്ക് വെള്ളമൊഴിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം ചെന്നെത്തിയത് ഭാര്യയുടെ കൊലപാതകത്തില്‍. കവിത എന്ന സ്‌ത്രീയ്ക്കാണ് ദാരുണമായ അന്ത്യം. സംഭവത്തെ തുടര്‍ന്ന് കവിതയുടെ ഭര്‍ത്താവ് നിലാമണിയെ പൊലീസ് അറസ്‌റ്റ് ചെയ്തു.
ഭുവനേശ്വറിലെ ബുധാപന്‍കാ ഗ്രാമത്തിലാണ് സംഭവം. ഭാര്യയുടെ മരണത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതകത്തിന്റെ കാരണം വ്യക്‌തമായത്.
വീട്ടിലെ തക്കാളി ചെടികള്‍ക്ക് വെള്ളമൊഴിക്കണമെന്ന് ഇയാള്‍ ഭാര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ വീട്ടിലെ മറ്റ് ജോലികള്‍ക്കിടയില്‍ ഭാര്യ ഇത് മറന്നു. ഇതിന്റെ പേരില്‍ ആരംഭിച്ച വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. കല്ല് കൊണ്ട് ഇടിച്ചായിരുന്നു നിലാമണി ഭാര്യയെ കൊലപ്പെടുത്തിയത്. നിസാര കാര്യങ്ങള്‍ക്ക് പോലും നിലാമണി ഭാര്യ കവിതയോട് വഴക്കിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു.