വാരാണസി|
Last Modified വ്യാഴം, 15 മെയ് 2014 (15:31 IST)
ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെമിസ്ട്രി വിഭാഗത്തില്‍ ഗവേഷണനം നടത്തുന്ന രാഹുല്‍ പ്രജാപതിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
വിദ്യാര്‍ത്ഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
മൃതദേഹം കണ്ടെത്തിയ സമയം യുവാവിന്റെ വായില്‍ നിന്നും ദ്രാവകം വരുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. രാഹുല്‍ കുറെ ദിവസങ്ങളായി കടുത്ത മാനോവിഷമത്തിന് അടിമപ്പെട്ടിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. തലച്ചോറുമായി ബന്ധപ്പെട്ട രോഗത്തിന് ഇയാള്‍ ചികിത്സ നടത്തിവന്നിരുന്നതായും മറ്റ് സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്കി.
ആത്മഹത്യയാണെങ്കിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യക്കുറിപ്പ് ഒന്നും തന്നെ ലഭിച്ചിട്ടില്ല.