Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (15:30 IST)
സന്യാസിയാവാന്‍ വേണ്ടി 600 കോടിയുടെ ബിസിനസ് സാമ്രാജ്യം ഉപേക്ഷിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ ഒരു ശതകോടീശ്വരന്‍. ‘പ്ലാസ്റ്റിക് കിംഗ്’ എന്നറിയപ്പെടുന്ന ഭന്‍വര്‍ലാല്‍ രഘുനാഥ് ദോഷിയാണ് തന്റെ കോടിക്കണക്കിനുള്ള സ്വത്ത് ഉപേക്ഷിച്ച് ജൈനമത സന്യാസിയായിരിക്കുന്നത്.
1982ല്‍ തുടങ്ങിയതാണ് ഭന്‍വര്‍ലാല്‍ രഘുനാഥിന്റെ
സന്ന്യാസിയാകാനുള്ള മോഹം. എന്നാല്‍ ഇക്കാര്യം കഴിഞ്ഞ വര്‍ഷമാണ് കുടുബാംഗങ്ങളെ ബോധ്യപ്പെടുത്തിയതെന്നാ രഘുനാഥ് ദോഷി പറയുന്നത്.സുരീഷ് വാര്‍ജി മഹാരാജാവിന്റെ 108മത്തെ ശിഷ്യനായാണ് രഘുനാഥ് ദോഷി സന്ന്യാസ ജീവിതം ആരംഭിച്ചിരിക്കുന്നത്. രഘുനാഥ് ദോഷിയ്‌ക്കൊപ്പം 101 അടുത്ത അഞ്ച് വര്‍ഷത്തിനിടെ ജൈന ദീക്ഷ സ്വീകരിക്കാമെന്ന് തീരുമാനമെടുത്തു. 100 കോടി രൂപ ചിലവാക്കി ജൈനമതവിശ്വാസികള്‍ പണികഴിപ്പിച്ച അഹമ്മദാബാദ് എഡ്യൂക്കേഷന്‍ ഗ്രൗണ്ടിലെ മണ്ഡപത്തിലാണ് ചടങ്ങ് നടന്നത്.
അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഉള്‍പ്പടെയുള്ളവര്‍ ചടങ്ങിനെത്തി അദ്ദേഹത്തെ ആദരിച്ചു. തുടര്‍ന്ന് 1000 സന്യാസിമാരും 12 രഥങ്ങളും ഒമ്പത് ആനകളും സംഗീതസംഘവും അടങ്ങിയ ഘോഷയാത്രയും നടന്നു.