ബെംഗളുരുവിൽ സംഘർഷം: പൊലീസ് വെടിവയ്പ്പിൽ രണ്ട് മരണം, 110 പേർ അറസ്റ്റിൽ

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 12 ഓഗസ്റ്റ് 2020 (07:42 IST)
ബെംഗളുരു: കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത കാർട്ടൂണിന്റെ പേരിൽ ബെംഗളുരു നഗരത്തിൽ. സംഘർഷം. പൊലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ അറുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കാവൽ ബൈരസന്ദ്രയിലെ എംഎൽഎയുടെ
വീടിന് നേരെ കല്ലേറ് നടത്തിയ അക്രമികൾ പിന്നീട് ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസിന് നേരെ അക്രമം ആരംഭിയ്ക്കുകയായിരുന്നു. കാവൽബൈരസന്ദ്ര, ഭാരതിനഗർ, താനറി റോഡ് എന്നിവിടങ്ങളിലായി 15 ഓളം വാഹനങ്ങളാണ് അക്രമികൾ തീയിട്ട് നശിപ്പിച്ചത്. ഇതോടെ നഗര പരിധിയിൽ നിരോധനജ്ഞയും ഡിജെ ഹള്ളി, കെജി ഹള്ളി സ്റ്റേഷൻ പരിധിയിൽ കർഫ്യൂവും പ്രഖ്യാപിച്ചു. സിറ്റി പൊലീസ് കമ്മീഷ്ണർ കമാൽ പാന്തിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം തന്നെ സംഘർഷ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. വിവാദ പോസ്റ്റിട്ട നവീനിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :