ബംഗളൂരു സംഭവം രാജ്യത്തിന് അപമാനകരമെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി| rahul| Last Updated: വ്യാഴം, 4 ഫെബ്രുവരി 2016 (13:22 IST)
ബംഗളൂരുവിലെ ഹെസറാട്ടയില്‍ ടാന്‍സാനിയന്‍ വിദ്യാര്‍ഥിനി ആക്രമണത്തിനരയായ സംഭവം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്നും പ്രതികളെ ഉടന്‍ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ട്വിറ്ററിലാണ് അവര്‍ സംഭവത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റിലായതായും ഇവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയതായും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ബംഗളൂരുവില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആചാര്യ കോളജിലെ ബി ബി എ വിദ്യാര്‍ഥിനിയെ ആക്രമിച്ച ശേഷം വിവസ്ത്രയാക്കി നടത്തുകയും അവര്‍ സഞ്ചരിച്ച കാര്‍ അഗ്നിക്കിരയാക്കുകയും
ചെയ്തത്.

എന്നാല്‍, പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ എസ് മെഗഹാറിക്ക് ആളുകള്‍ ഇവരെ ആക്രമിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :