സുന്ദരിമാരുടെ ‘ഹണി ട്രാപ്പി’ല്‍ വീഴരുതെന്ന് സൈനികര്‍ക്ക് കര്‍ശന നിര്‍ദ്ദേശം

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 4 ജനുവരി 2016 (14:57 IST)
ചാരസുന്ദരിമാരുടെ ‘ഹണി ട്രാപ്പി’ല്‍ വീഴരുതെന്ന് സൈനികര്‍ക്ക് കര്‍ശന നിര്‍ദ്ദേശം. ബന്ധത്തിന്റെ പേരില്‍ മലയാളിയായ വ്യോമസേന ഉദ്യോഗസ്ഥന്‍ രഞ്ജിത്തിനെ അറസ്റ്റു ചെയ്ത സംഭവത്തിനു പിന്നാലെ പത്താന്‍ക്കോട് ഭീകരാക്രമണവും നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൈനികര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.

ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെ സൈനികരെ വശത്താക്കാനുള്ള പരിപാടി ഐ എസ് ഐ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങളാണ് സൈനികര്‍ക്ക് നേതൃത്വം നല്കുന്നത്.

സൈനികര്‍ക്കുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

1. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അശ്ലീല വീഡിയോ കാണരുത്

2. അപരിചിതരില്‍ നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുക

3. വാട്‌സാപ്പിലോ ഫേസ്‌ബുക്കിലോ യൂണിഫോം ധരിച്ചുള്ള ഫോട്ടോ പ്രൊഫൈല്‍ പടമായി നല്കരുത്

4. പാരിതോഷികമോ പ്രതിഫലമോ വാഗ്‌ദാനം ചെയ്തുള്ള സോഷ്യല്‍ സൈറ്റുകളിലെ പരസ്യങ്ങള്‍ തുറക്കരുത്.

5. ജോലിയുടെ സ്വഭാവം സോഷ്യല്‍ സൈറ്റുകളില്‍ വെളിപ്പെടുത്തരുത്

6. സൈന്യവുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍
മീഡിയയില്‍ അപ്‌ലോഡ് ചെയ്യരുത്

7. സ്വന്തം കമ്പ്യൂട്ടറിലോ ലാപ്‌ടോപ്പിലോ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂക്ഷിക്കാതിരിക്കുക.

കഴിഞ്ഞ മൂന്നു ദിവസമായി ഭീകരര്‍ ആക്രമണം നടത്തുന്ന പത്താന്‍കോട്ടില്‍ രഞ്ജിത് സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിവരങ്ങള്‍ ഫേസ്‌ബുക്കിലെ സുന്ദരിക്ക് കൈമാറിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :