ബിഡിജെഎസിനെ ഒപ്പം നിര്‍ത്തിയാലെ രക്ഷയുള്ളൂ; നാളികേര, സ്പൈസസ് ബോര്‍ഡുകളുടെ ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന് അമിത് ഷാ തുഷാറിന് ഉറപ്പുനല്‍കി

സികെ ജാനുവിനെ ട്രൈബല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗമാക്കിയേക്കും

 ബിഡിജെഎസ് , ബിജെപി , തുഷാര്‍ വെള്ളാപ്പള്ളി, അമിത് ഷാ
ന്യൂഡല്‍ഹി| jibin| Last Modified ശനി, 11 ജൂണ്‍ 2016 (10:32 IST)
ബിഡിജെഎസിനെ ഒപ്പം നിര്‍ത്തുകയെന്ന ഉറച്ച ലക്ഷ്യത്തോടെ ബിജെപി കേന്ദ്രഘടകം. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാളികേര ബോര്‍ഡ്, സ്പൈസസ് ബോര്‍ഡ് എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ബിഡിജെ എസിന് നല്‍കുമെന്നാണ് കേന്ദ്രഘടകം വ്യക്തമാക്കിയിരിക്കുന്നത്.

സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ട് ബിഡിജെഎസ് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രണ്ട് ബോര്‍ഡുകളുടെ ചെയര്‍മാന്‍ സ്ഥാനം നല്‍കുമെന്ന് അറിയിച്ചത്.
വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച സികെ ജാനുവിനെ ട്രൈബല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗമാക്കാനും തീരുമാനമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് തുഷാര്‍ ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുന്നത്. കൂടുതല്‍ സജീവമാകുന്നതിന് സ്ഥാനമാനങ്ങള്‍ ആവശ്യമാണെന്ന് ബി ഡി ജെ എസ് ബിജെപി ഘടകത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അമിത് ഷായുമായി തുഷാന്‍ കൂടിക്കാഴ്‌ച നടത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :