സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 19 ഒക്ടോബര്‍ 2021 (11:45 IST)
ടി20 ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോട് കളിച്ചേ മതിയാകുവെന്നും ഐസിസിയുടെ തീരുമാനത്തില്‍ നിന്ന് ഒരു ടീമിനും പിന്മാറാന് സാധിക്കില്ലെന്നും ബിസിസിഐസ് വൈസ് പ്രസിഡന്റ്
രാജീവ് ശുക്ല പറഞ്ഞു. ജമ്മുകശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായുള്ള കളി വേണ്ടന്നു വയ്ക്കണമെന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ കുറച്ചു ദിവസങ്ങളായി ഉയരുന്ന സാഹചര്യത്തിലാണ് രാജീവ് ശുക്ല ഇക്കാര്യം വ്യക്തമാക്കിയത്.
ഈമാസം 24നാണ് ഇന്ത്യ-പാക് ടി20 ലോകകപ്പ് മത്സരം നടക്കുന്നത്. ദുബായില്‍ വച്ചാണ് മത്സരം.