ഫേക്ക് ന്യൂസുകൾക്ക് ഇടമില്ല, തിരഞ്ഞെടുപ്പിന്റെ കൃത്യമായ വാർത്തകളും വിശകലനങ്ങളുമായി ബി ബി സിയുടെ റിയാലിറ്റി ചെക്ക്

Last Updated: തിങ്കള്‍, 25 ഫെബ്രുവരി 2019 (18:41 IST)
ഇന്ത്യയിൽ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയം നൂലിഴ കിറി പരിശോധിക്കുന്ന പുത്തൻ വിശകലനവുമായി ബി ബിയുടെ റിയാലിറ്റി ചെക്ക്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൃത്യമായ വാർത്തകളും, വിശകലനങ്ങളും, ചർച്ചകളും ഉൾക്കൊള്ളുന്നതായിരിക്കും ബി ബി സിയുടെ റിയാലിറ്റി ചെക്ക്.

തിങ്കളാഴ്ച മുതൽ റിയാലിറ്റി ചെക്കിന്റെ ഭാഗമായി ആറ്‌ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും പ്രത്യേക റിപ്പോർട്ടുകളുടെ പ്രസിദ്ധീകരണം ആരംഭിച്ചിട്ടുണ്ട്. വാർത്തകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി തെളിവുകളുടെയും വിവരങ്ങളുടെയും വിശകലനവും ഉൾപ്പെടുത്തിയിട്ടുള്ളതായിരിക്കും റിയാലിറ്റി ചെക്ക്. തിരഞ്ഞെടുപ്പ് കാലത്ത് പുറത്തിറങ്ങുന്ന തെറ്റായ വാർത്തകളെയും പ്രചരണങ്ങളെയും തുറന്നുകാട്ടുന്നതായിരിക്കും ഈ പരിപാടി.

റിയാലിറ്റി ചെക്ക് തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയ്ക്കായി നൽകുന്ന പ്രത്യേക സമ്മാനമാണ് എന്ന് കഴിഞ്ഞ സെപ്തംബറിൽ ബി ബി സി വേൾഡ് സർവീസ് ഗ്രൂപ്പ് ഡയറക്ടർ ജെമി ആഗ്നസ് വ്യക്തമാക്കിയിരുന്നു.

ബിയോണ്ട് ദ് ഫേക്ക് ന്യൂസ് എന്ന പരിപാടിക്ക് ശേഷമാണ് തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ഇത്തരമൊരു പരിപാടിക്ക് ബി ബി സി തുടക്കം കുറിക്കുന്നത്. തെറ്റായ വാർത്തകളേയും പ്രചരണങ്ങളും എങ്ങനെ തിരിച്ചറിയാം എന്ന് ബോധവത്കരണം നൽകുന്നതായിരുന്നു ബിയോണ്ട് ദ് ഫേക്ക് ന്യൂസ് എന്ന
പരിപാടി.

റിയാലിറ്റി ചെക്ക് രാജ്യത്ത് ആരോഗ്യകരമായ രാഷ്ട്രീയ ചർച്ചകൾക്ക് വഴി ഒരുക്കുമെന്നും, തിരഞ്ഞെടുപ്പ് സമയത്ത് സത്യസന്ധവും വസ്തുനിഷ്‌ഠവുമായ വിവരങ്ങൾ ലഭിക്കുന്നതിന് അവസരം ഒരുക്കുകയാണ് ഈ പരിപാടി എന്നും ബി ബി സി ഇന്ത്യൻ ഭാഷകളുടെ മേധാവി രൂപ ജാഹ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :