ബാംഗ്ലൂര്‍|
VISHNU.NL|
Last Modified വെള്ളി, 31 ഒക്ടോബര്‍ 2014 (17:10 IST)
ബര്‍ദ്വാനില്‍ നടന്ന സ്ഫൊടനത്തിന് അന്തര്‍ദേശീയ ബന്ധങ്ങളുണ്ടെന്ന് തെളിവുകള്‍ വീണ്ടും പുറത്തുവരുന്നു. സ്ഫോടനത്തിന്റെ പിന്നിലെ രഹസ്യങ്ങള്‍ തേടിയ ഇന്റലിജന്‍സ് ബ്യൂറോ സംഭവത്തിന് ബംഗ്ലാദേശ് ബീകര സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഭീകരവാദികളുടെ ലക്ഷ്യം മറ്റൊന്നാണെന്ന റിപ്പോര്‍ട്ടുകളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ പുറത്തു വിടുന്നത്.
ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കാനും നിരവധി തീവ്രവാദപദ്ധതികള് ആവിഷ്ക്കരിക്കാനും ബംഗ്ലാദേശില്‍ നിന്നുളള തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നതിന്റെ സൂചനയാണ് സംഭവത്തിനു പിന്നിലെന്നാണ് ഇവര്‍ ഐബി പറയുന്നത്. പശ്ചിമബംഗാളിനെയും ബംഗ്ലാദേശിനെയും കൂട്ടിയിണക്കിക്കൊണ്ട് ഇന്ത്യയില്‍ത്തന്നെ ചെറിയൊരു ബംഗ്ലാദേശ് കെട്ടിപ്പടുക്കാനായിരുന്നു തീവ്രവാദികള്‍ ശ്രമിച്ചത് എന്നാണ് ഐബി റിപ്പോര്‍ട്ടുകള്‍.
ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന തീവ്രവാദി സംഘടനയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നാണ് ഐബി പറയുന്നത്. തങ്ങളുടെ ഉദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി പശ്ചിമബംഗാള്‍, ആസ്സാം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങള്‍ കരുവാക്കുകയാണ് ജെഎംബിയുടെ ലക്ഷ്യം.
പശ്ചിമബംഗാളില്‍ ഇതുമായി ബന്ധപ്പെട്ട് ജെഎംബി തീവ്രവാദ ക്യാമ്പുകള്‍ ഇതിനൊടകം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ബംഗാളില്‍ പ്രവര്‍ത്തിക്കുന്ന ജമാത്ത് ഇ ഇസ്ലാമിയുടെ ഭാഗമായ ഗ്രൂപ്പ്, അന്സരുല്ല ബംഗ്ല, ജമായത്തുല്‍ മുസ്ലിമീന്, ഹെപ്പാജത് ഇസ്ലാം, തന്‍സീം തമിറുദ്ദീന് എന്നീ സംഘടനകള്‍ ജെഎംബിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതായും ഐബി വിലയിരുത്തിയിട്ടുണ്ട്. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് നിരവധി തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നാണ് ഐബി കണ്ടെത്തിയിരിക്കുന്നത്.
അടുത്തിടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച അല്‍ക്വയ്ദ പോലുളളവയെ കൂട്ടുപിടിച്ച് തങ്ങളുടെ ആധിപത്യം ശക്തിപ്പെടുത്താനാണ് ജെഎംബി ശ്രമിക്കുന്നത്. ഇതിനെ ഗൌരവത്തൊടെയാണ് ഐബി കാണുന്നത്. ഇതേക്കുറിച്ചുളള കൂടുതല്‍ വിശദാംശങ്ങള്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. തീവ്രവാദം തുരത്താനായി വരുംനാളുകളില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള സഹകരണം കൂടുതല്‍ ശക്തമാകണമെന്നാണ് വിലയിരുത്തുന്നത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.