ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 6 ജനുവരി 2015 (19:25 IST)
രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു. നാളെയാണ് പണിമുടക്ക് നടത്താനിരുന്നത്.തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികള്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
വേതനവര്‍ധനവ് ആവശ്യപ്പെട്ടായിരുന്നു നാളെ പണിമുടക്കിന് ആഹ്വാനം ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍
ജനവരി 21 മുതല്‍ 27 വരെ പ്രഖ്യാപിച്ചിട്ടുള്ള ഒരാഴ്ചത്തെ സമരത്തില്‍ മാറ്റമുണ്ടാവില്ലെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യു എഫ് ബി യു അറിയിച്ചിരിക്കുന്നത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.