എസ്‌ബിടി അടക്കമുള്ള ബാങ്കുകളില്‍ ഇന്ന് രാജ്യവ്യാപകമായി സമരം

ബാങ്ക് പണിമുടക്ക് , എസ്‌ബിഐ , ബാങ്ക്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 4 ജൂണ്‍ 2015 (09:31 IST)
അസോസിയേറ്റ് ബാങ്കുകളെ എസ്‌ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്‌ബിടി അടക്കമുള്ള അഞ്ച് എസ്‌‌ബിഐ അസോസിയേറ്റ് ബാങ്കുകളില്‍ ഇന്ന് രാജ്യവ്യാപകമായി സമരം. ഈ സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടുമെന്ന് സംഘടനാനേതാക്കള്‍ അറിയിച്ചിട്ടുണ്ട്. സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ആണ് സമരം നടത്തുന്നത്.

എസ്‌ബിടിയെ കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പൂര്‍ എന്നീ ബാങ്കുകളിലാണ് സമരം നടക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :