ബംഗളൂരു|
VISHNU N L|
Last Updated:
ചൊവ്വ, 25 ഓഗസ്റ്റ് 2015 (13:09 IST)
ബൃഹത് ബംഗളൂരു മഹാനഗർ പാലിക തെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തിലേക്ക് . തെരഞ്ഞെടുപ്പ് നടന്ന 197 സീറ്റുകളിൽ 66 സീറ്റുകളിൽ വിജയിച്ച ബിജെപി 38 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 45 സീറ്റുകളിൽ വിജയിച്ചപ്പോൾ 28 സീറ്റുകളിൽ മുന്നിലാണ് . ജെ ഡി എസ് 14 സീറ്റുകളിൽ വിജയിച്ചു.
വീറും വാശിയുമേറിയ തിരഞ്ഞെടുപ്പ് ത്രികോണ മത്സരമായിരുന്നെങ്കിലും പ്രധാനമായും ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു മത്സരം. തിരഞ്ഞെടുപ്പില്‍ കൊണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ ഇതെല്ലാം മാറ്റിമറിച്ചാണ് ബിജെപി മുന്നേറുന്നത്. കോര്‍പ്പറേഷനിലെ 198 വാര്‍ഡുകളില്‍ 100 സീറ്റ് പിടിക്കുന്നവര്‍ക്ക് ഭരണം പിടിക്കാന്‍ കഴിയും.
നിഒലവിലെ ബിജെപിയുടെ പ്രകടനം നോക്കിയാല്‍ ബിജെപി തന്നെ ഭരണം പിടിക്കും. നിലവില്‍ ബിജെപിയാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭിമാനപ്പൊരാട്ടമായിരുന്നു കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്. സിദ്ധരാമയ്യ നേരിട്ടിറങ്ങി പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. പ്രതീക്ഷിച്ച മുന്നേറ്റം കാശ്ചവയ്ക്കാന്‍ സാധിക്കാത്തത് പാര്‍ട്ടിക്കും സിദ്ധരാമയ്യയ്ക്കും തിരിച്ചടിയായിരിക്കുകയാണ്.
ഈ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കും. അതേസമയം സംസ്ഥാനത്ത് വീണ്ടും ഭരണം പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്യും. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് നഗരസഭാ ഫലങ്ങൾ . നേരത്തെ മദ്ധ്യപ്രദേശിലേയും രാജസ്ഥാനിലേയും തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബിജെപി ഉജ്ജ്വല വിജയം നേടിയിരുന്നു.