ബംഗളൂരു|
vishnu|
Last Updated:
ശനി, 7 ഡിസംബര്‍ 2019 (12:05 IST)
ബംഗളൂരു സ്ഫോടനക്കേസിന്റെ അന്വേഷണം നിരോധിത സംഘടനയായ 'സിമി'യിലേയ്ക്ക്. തടവുചാടിയ അഞ്ച് സിമി പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ബംഗളുരു സ്ഫോടനക്കേസിന്റെ അന്വേഷണം മധ്യപ്രദേശിലെ ഖാണ്ട്വാ ജില്ലാ ജയിലില്‍നിന്ന് തടവുചാടിയ അഞ്ചു സിമി പ്രവര്‍ത്തകരിലേക്കാണ് അന്വേഷണം എത്തുന്നത്. മധ്യപ്രദേശിലെ ഖാണ്ട്വാ ജില്ലാ ജയിലില്‍നിന്ന് ഒക്ടോബറില്‍ തടവുചാടിയ സിമി പ്രവര്‍ത്തകരായ ഷെയ്ക്ക് മെഹബൂബ്, അംജാദ്, മുഹമ്മദ് അസ്ലം, മുഹമ്മദ് അയാസുദീന്‍, സക്കീര്‍ ഹുസൈന് എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ആന്വേഷണം മുഖ്യമായും നടക്കുന്നത്.
കൂടാതെ ബംഗളൂരുവിലെ സ്ഫോടനത്തിനുപയോഗിച്ച എട്ടിഞ്ച് വ്യാസമുള്ള അലുമിനിയം പൈപ്പാണ് ഇവരേക്കുറിച്ചുള്ള സുചനകളിലേക്ക് എത്തിച്ചത്. ഇത്തരത്തിലുള്ള പൈപ്പ് ബോംബ് സിമി പ്രവര്‍ത്തകരുടെ പതിവ് ആയുധമാണെന്നും എന്‍ഐഎ വിലയിരുത്തിയിട്ടുണ്ട്. ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിനാണ് അന്വേഷണം ഇവരിലേക്ക് തിരിച്ചിരിക്കുന്നത്. ബംഗളുരുവിനു മുമ്പ് റൂര്‍ക്കി, പുനെ, ചെന്നൈ എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളിലും ഇവരുടെ പങ്കുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ബംഗളുരു സ്ഫോടനക്കേസിന്റെ അന്വേഷണത്തില്‍ കര്‍ണാടക പോലീസിനെ സഹായിക്കുന്ന എന്‍.ഐ.എ, ഐ.ബി. തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളും മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ പോലീസ് വിഭാഗവും സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ള വഴികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. സ്ഫോടനം നടന്ന പ്രദേശത്തെയും സമീപപ്രദേശങ്ങളിലുമുള്ള 10 മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
2013 ഡിസംബര്‍ മുതല്‍ കഴിഞ്ഞ സെപ്റ്റംബര്‍ 29 വരെ തടവു ചാടിയ തീവ്രവാദികള്‍ വ്യാജപ്പേരില്‍ കര്‍ണാടകയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ വിദേശത്തേക്ക് കടന്നു എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതിയിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തെലങ്കാനയിലെ കരിംനഗറിലെ എസ്.ബി.ഐ. ശാഖയില്‍നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്തത് ഇവരായിരുന്നു.