ജെയ്പൂര്‍|
Last Modified തിങ്കള്‍, 14 സെപ്റ്റംബര്‍ 2015 (15:01 IST)
ബലിപെരുന്നാൾ ദിനമായ സെപ്റ്റംബർ 25ന് രാജസ്ഥാനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രക്തദാന ക്യാമ്പ് സംഘടിപ്പിക്കണമെന്ന ബിജെപി നേതൃത്വത്തിലുള്ള രാജസ്ഥാൻ സർക്കാരിന്റെ തീരുമാനം വിവാദമാകുന്നു.
മുതിർന്ന ബിജെപി നെതാവും രാഷ്ട്രീയ സ്വായംസേവ സംഘ് ഉപദേഷ്ഠാവുമായിരുന്ന ദീൻ ദയാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഇത് നടത്തുന്നതെന്നും സർക്കാർ വ്യക്തമാക്കി. എന്നാല്‍ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
എന്നാല്‍ മുഴുവന്‍ അവധി പ്രഖ്യാപിക്കുന്നതിന് പകരം മുസ്ലിം അധ്യാപകര്‍ക്ക് ആവശ്യമെങ്കില്‍ സെപ്റ്റംബര്‍ 25ന് അവധി നല്‍കുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.