രണ്ടിലധികം കുട്ടികളുള്ളവരുടെ ജോലി കളയണം, വോട്ടവകാശം വേണ്ട: വിചിത്ര ആവശ്യങ്ങളുമായി രാംദേവ്

Last Modified വ്യാഴം, 24 ജനുവരി 2019 (09:24 IST)
രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന വിചിത്രവാദവുമായി യോഗ ഗുരു രാംദേവ്. രാജ്യത്തെ ജനസംഖ്യാ നിയന്ത്രണത്തിന് ഇതുമാത്രമാണ് ഏക മാര്‍ഗമെന്നും അദേഹം പറഞ്ഞു. വോട്ടവകാശത്തോടൊപ്പം അവരുടെ ജോലിയും കളയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം, ജോലി, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവ എടുത്തുകളയണം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്.

ഇങ്ങനെ മാത്രമേ ജനപ്പെരുപ്പം നിയന്ത്രിക്കാനാവൂവെന്ന വിചിത്രവാമാണ് അദേഹം മുന്നോട്ട് വെച്ചത്. പെരുകുന്ന ജനസംഖ്യ പിടിച്ചുനിര്‍ത്തുന്നതിന് വേണ്ടിയാണ് താനിത് പറയുന്നതെന്നും രാംദേവ് കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :