മോദിയെ കുറിച്ച് അറിഞ്ഞാല്‍ 40 മാര്‍ക്ക് ഉറപ്പ്! - ബി. കോം ചോദ്യപേപ്പറില്‍ ‘കുമ്മനടിച്ച്’ മോദി!

മോദിയെ കുറിച്ച് അറിയില്ലെങ്കില്‍ 40 മാര്‍ക്ക് പോയി!

അപര്‍ണ| Last Updated: ബുധന്‍, 21 മാര്‍ച്ച് 2018 (09:13 IST)
ബി.കോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള അപ്ലൈഡ് ഇക്കണോമിക്‌സിന്റെ ചോദ്യപേപ്പറില്‍ ‘കുമ്മനടിച്ച്’ പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ പദ്ധതികളെക്കുറിച്ച് വിശദീകരിക്കാനാണ് ചോദ്യമുണ്ടായിരുന്നത്. ലഖ്‌നൗ സര്‍വകലാശാലയിലെ ബികോം ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷയിലാണ് പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികളെക്കുറിച്ച് ചോദ്യങ്ങള്‍ കടന്നുകൂടിയത്.

പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, ഡിജിറ്റല്‍ ഇന്ത്യ, ദീന്‍ ദയാല്‍ ഉപാദ്യ ഗ്രാം ജ്യോതി യോജന, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സ്‌കീം, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്നീ പദ്ധതികളെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. ഏകദേശം 40 മാര്‍ക്കാണ് ചോദ്യങ്ങള്‍ക്ക് ലഭിക്കുക.

അതേസമയം പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങളെല്ലാം സിലബിസില്‍ ഉള്ളത് തന്നെയാണെന്നും ഇപ്പോഴത്തെ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം ഉണ്ടാക്കാണ് ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാക്കുന്നതെന്ന് സര്‍വകലാശാല അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :