70 കഴിഞ്ഞ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ്, ആയുഷ്മാൻ ഭാരത് സൗജന്യ പരിരക്ഷ നാളെ മുതൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (13:57 IST)
കുടുംബത്തിന്റെ വാര്‍ഷിക വരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ഉള്‍പ്പെടുത്തുന്ന ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് നാലെ തുടക്കം. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജ പോര്‍ട്ടലിലോ ആയുഷ്മാന്‍ ആപ്പിലോ ഇതിനായി രജിസ്റ്റര്‍ ചെയ്യാം. ആയുഷ്മാന്‍ കാര്‍ഡുള്ളവര്‍ പുതിയ കാര്‍ഡിനായി അപേക്ഷിക്കണം. ഇകെവൈസി പൂര്‍ത്തിയാക്കുകയും വേണം.

സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് ഇതിനായുള്ള കാര്യങ്ങള്‍ ചെയ്യാം.https://beneficiary.nha.gov.in/ എന്ന സൈറ്റിലോ ആയുഷ്മാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ രജിസ്റ്റര്‍ ചെയ്യാം. നാലരക്കോടി കുടുംബങ്ങളിലെ 6 കോടിയോളം വരുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ഒരു കുടുംബത്തില്‍ ഒന്നിലധികം മുതിര്‍ന്ന പൗരന്മാരുണ്ടെങ്കില്‍ ഇത് പങ്കുവെയ്ക്കും. നിലവില്‍ ഇന്‍ഷുറന്‍സുള്ള കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 ലക്ഷം രൂപയുടെ അധിക പരിരക്ഷ ഇതിലൂടെ ലഭിക്കും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :