നരസിംഹറാവുവിന്റെ ഏറ്റവും വലിയ പരാജയമാണ് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതെന്ന് പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി| Sajith| Last Modified വ്യാഴം, 28 ജനുവരി 2016 (11:53 IST)
അയോധ്യയില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നത് തടയാന്‍ കഴിയാതിരുന്നത് പ്രധാനമന്ത്രി എന്ന നിലയില്‍ പി വി നരസിംഹ റാവുവിന്റെ ഏറ്റവും വലിയ പരാജയമായിരുന്നെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. തന്റെ ആത്മകഥയായ ദി ടര്‍ബുലന്റ് ഇയേഴ്‌സ്: 1980-96ന്റെ രണ്ടാം ഭാഗത്തിലാണ് പ്രണബിന്റെ ഈ കുറ്റപ്പെടുത്തല്‍.

മന്ദിരം തകര്‍ത്തത്
ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തിന്റെ വികാരത്തെ എത്രമാത്രം വ്രണപ്പെടുത്തിയിട്ടുണ്ടെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. എല്ലാ ഇന്ത്യക്കാരും ലജ്ജയോടെ തലതാഴ്‌ത്തേണ്ട സംഭവമായിമാറി ബാബ്‌റി മസ്ജിദ് തകര്‍ത്തത്. സഹിഷ്ണുതയുള്ള എല്ലാ ആചാരങ്ങളേയും അംഗീകരിക്കുന്ന രാജ്യമെന്ന ഇന്ത്യയുടെ പ്രതിഛായതന്നെ തകര്‍ത്തതായിരുന്നു ആ സംഭവം. സംഘര്‍ഷം നിലനില്‍ക്കുന്ന ജറുസലേമില്‍ പോലും ഒരു മുസ്‌ലിം പള്ളിക്ക് നേരെ ഇത്തരത്തില്‍ ഒരു ആക്രമണം നടക്കില്ല എന്നായിരുന്നു ഇതേക്കുറിച്ച് ഒരു ഇസ്ലാമിക രാജ്യത്തെ വിദേശകാര്യ മന്ത്രി പോലും പറഞ്ഞത്.

'1992 ഡിസംബര്‍ ആറിനു താ‍ന്‍ മുംബൈയിലായിരുന്നു. ആസൂത്രണ കമ്മീഷനില്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയറാം രമേശായിരുന്നു ഉച്ചഭക്ഷണസമയത്ത് ടെലിഫോണില്‍ വിളിച്ച് മന്ദിരം തകര്‍ക്കപ്പെട്ടുയെന്ന കാര്യം തന്നോട് പറഞ്ഞത്. തനിക്ക് ആദ്യം ഈ കാര്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എങ്ങിനെയാണ് മന്ദിരം തകര്‍ക്കപ്പെട്ടതെന്ന് താന്‍ ജയറാം രമേശിനോട്
ചോദിച്ചു. അദ്ദേഹം വിശദമായി കാര്യങ്ങളെല്ലാം വിവരിച്ചു. അന്നുതന്നെ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കേണ്ടിയിരുന്ന താന്‍
വിമാനത്താവളം വരെ എത്തിയത് എങ്ങിനെയാണെന്നും' അദ്ദേഹം പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

താന്‍ അന്നത്തെ റാവുമന്ത്രിസഭയില്‍ അംഗമായിരുന്നില്ല. മുതിര്‍ന്ന നേതാക്കളായ എന്‍ ഡി തിവാരിയോ, ആഭ്യന്തരമന്ത്രി എസ് ബി ചവാനോ ഇവരില്‍ ആരെയെങ്കിലും മറ്റ് രാഷ്ട്രീയപാര്‍ട്ടികളുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് നിയോഗിക്കേണ്ടതായിരുന്നു. എന്നാല്‍ രംഗരാജന്‍ കുമാരമംഗലം ആത്മാര്‍ഥമായി പരിശ്രമിച്ചു. പക്ഷേ അദ്ദേഹം ചെറുപ്പമായിരുന്നു, അനുഭവപരിചയവും കുറവായിരുന്നു. ഇതേക്കുറിച്ച് താന്‍ റാവുവിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം നിര്‍ന്നിമേഷനായി നില്‍ക്കുകയാണ് ചെയ്തത്. നിരാശയും സങ്കടവും തനിക്ക് ആ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞു. പൊട്ടിത്തെറിച്ചുള്ള തന്റെ കുറ്റപ്പെടുത്തലുകൊണ്ടാവാം 1993 ജനവരിയില്‍ മന്ത്രിയാകാനുള്ള ക്ഷണം തനിക്ക് അദ്ദേഹത്തില്‍ നിന്ന് വരാനിടയാക്കിയതെന്നും പ്രണബ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ...

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി
എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ബിജെപി പ്രവര്‍ത്തകനായ വിജേഷ് ഹരിഹരന്‍ ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി
ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്
നേരത്തെ 80,000സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂള്‍ പുതിയ ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ഇ- പാസ് മുൻകൂട്ടി എടുക്കണം
പരിസ്ഥിതി സംരക്ഷണവും പ്രതിദിനമുള്ള ട്രാഫിക് നിയന്ത്രിക്കുന്നതിനുമായാണ് നടപടി ...