പുരസ്കാരങ്ങള്‍ തിരികെ നല്കി പ്രതിഷേധിക്കുന്നതിനെതിരെ രാഷ്‌ട്രപതി

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2015 (16:00 IST)
പുരസ്കാരങ്ങള്‍ തിരികെ നല്കി പ്രതിഷേധിക്കുന്നതിന് എതിരെ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി. ന്യൂഡല്‍ഹിയില്‍ ദേശീയ മാധ്യമദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാളുടെ പ്രതിഭയ്ക്കും കതിനാധ്വാനത്തിനും ലഭിക്കുന്ന അംഗീകാരമാണ് പുരസ്കാരങ്ങളെന്നും അത് വിലമതിക്കാന്‍ കഴിയാത്തതാണെന്നും രാഷ്‌ട്രപതി പറഞ്ഞു. പുരസ്കാരങ്ങളെ പൊതുസമൂഹത്തിന്റെ അംഗീകാരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് പ്രതിഷേധം പ്രകടിപ്പിക്കേണ്ടത്. പ്രതിഷേധം പ്രകടിപ്പിക്കുന്നവര്‍ വികാരത്തിന് അടിമപ്പെടരുത്. സമൂഹത്തില്‍ നടക്കുന്ന പല സംഭവങ്ങളും പലര്‍ക്കും വേദന ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍ സമതുലിതമായിരിക്കണമെന്നും രാഷ്‌ട്രപതി പറഞ്ഞു.

ആവശ്യമുള്ള സമയത്ത് സ്വയം തിരുത്താനുള്ള ശേഷി ഇന്ത്യക്കുണ്ട്. ഇന്ത്യ എന്ന ആശയത്തിലും ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മൂല്യങ്ങളിലും തത്വങ്ങളിലും നാം അഭിമാനിക്കണമെന്നും രാഷ്‌ട്രപതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :