ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

ലുധിയാന| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2014 (15:17 IST)
ബലാത്സംഗത്തിനിരയായ പതിനേഴുകാരിയെ പ്രതികള്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു.ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ നാല് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ലുധിയാനയിലെ ധന്താരി ഖുര്‍ദ് മേഖലയിലാണ് സംഭവം നടന്നത്. ആറു പേരടങ്ങുന്ന സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ചതിന് ശേഷം തീകൊളുത്തുകയായിരുന്നു. ഇവരില്‍ മുന്ന് പേര്‍ക്കെതിരെ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ജയിലിലായിരുന്ന ഇവര്‍ ജാമ്യത്തിലിറങ്ങിയാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :