ബംഗ്ലാദേശിൽ ഈദ് നമസ്കാര ചടങ്ങിന് നേരെ സ്ഫോടനം; നാലു മരണം, നിരവധി പേർക്ക് പരുക്ക്

ബംഗ്ലാദേശിൽ സ്ഫോടനം. ഈദ് നമസ്കാരത്തിനിടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒരു പൊലീസുകാരനടക്കം നാലുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ധാക്ക| aparna shaji| Last Updated: വ്യാഴം, 7 ജൂലൈ 2016 (11:52 IST)
ബംഗ്ലാദേശിൽ സ്ഫോടനം. ഈദ് നമസ്കാരത്തിനിടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒരു പൊലീസുകാരനടക്കം നാലുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ധാക്കയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള കിഷോർഗഞ്ചിലാണ് ഇന്ന് രാവിലെ സ്ഫോടനം ഉണ്ടായത്. ബംഗ്ലാദേശിലെ ഏറ്റവും കൂടുതൽ വിശ്വാസികൾ ഒത്തുചേരുന്ന ഈദ് ചടങ്ങ് നടക്കുന്ന മൈതാനത്തിന്റെ പ്രവേശന കവാടത്തിലാണ് സ്ഫോടനം ഉണ്ടായത്.

കവാടത്തിനരികെ നിന്ന പൊലീസ് ഉദ്യോഗസ്ഥനും സമീപത്തുണ്ടായിരുന്നയാളുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട. സമീപ പ്രദേശത്ത് ഉണ്ടായിരുന്ന ഒൻപതു പേർക്കും പരുക്കേറ്റു. സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് ലക്ഷ്യമിട്ടതെന്ന്
ബംഗ്ളാദേശ് വാർത്താവിതരണ മന്ത്രി ഹസ്നുൾ ഹക് ഇനു അറിയിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :