പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക് , അഭിനന്ദിച്ച് പ്രധാനമന്ത്രി

അഭിറാം മനോഹർ| Last Modified ബുധന്‍, 6 ജൂലൈ 2022 (22:14 IST)
മലയാളി കായികതാരവും ഇന്ത്യയുടെ ഇതിഹാസ അത്ലറ്റുമായ പിടി ഉഷയേയും സംഗീത സംവിധായകൻ ഇളയരാജയേയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. തെലുങ്ക് ചലച്ചിത്ര സംവിധായകൻ വി വിജയേന്ദ്രപ്രസാദ്, ജീവകാരുണ്യ പ്രവർത്തകൻ വീരേന്ദ്ര ഹെഗ്ഡെ എന്നിവരെയും നാമനിർദേശം ചെയ്തിട്ടുണ്ട്.

അതേസമയം നാമനിർദേശം ചെയ്ത നാലുപേരെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ് പിടി ഉഷയെന്നും തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഇളയരാജയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :