മോദിയെ വീഴ്‌ത്തിയ പടികൾ പൊളിച്ചുകളയാൻ ഉത്തർപ്രദേശ് സർക്കാർ

ഉത്തർപ്രദേശിലെ കാൻപൂരിലുള്ള അടൽഘട്ടിലെ പടവുകളാണ് പൊളിച്ചുപണിയാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചത്.

റെയ്‌നാ തോമസ്| Last Modified വ്യാഴം, 19 ഡിസം‌ബര്‍ 2019 (09:42 IST)
പ്രധാനമന്ത്രി നരേന്ദ്ര‌ മോദി തട്ടിവീണ അടൽഘട്ടിന്റെ പടികൾ പൊളിച്ചു‌പണിയുന്നു. ഉത്തർപ്രദേശിലെ കാൻപൂരിലുള്ള അടൽഘട്ടിലെ പടവുകളാണ് പൊളിച്ചുപണിയാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചത്. പടവുകൾ തമ്മിലുള്ള ഉയരവ്യത്യാസമാണ് പ്രധാനമന്ത്രി തട്ടി വീഴുന്നതിന് ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പുന‌ർനിർമ്മിക്കാൻ തീരുമാനിച്ചത്.

പടവുകളിൽ ഒന്നിന് മറ്റൊന്നിനെ അപേക്ഷിച്ച് ഉയര വ്യത്യാസമുണ്ട്. ഇതാണ് പ്രധാനമന്ത്രി വീഴുന്നതിന് ഇടയാക്കിയത്. ഈ പടവിന്റെ നിർമ്മാണ പിഴവ് മൂലം നേരത്തെയും നിരവധി പേർ വീണിരുന്നു. ഈ പടവ് പൊളിച്ചുമാറ്റി, മറ്റുള്ളവയ്ക്ക് സമാനമായ രീതിയിൽ പുനർനിർമ്മിക്കുമെന്ന് ഡിവിഷണൽ കമ്മീഷണർ സുധീർ എം
ബോബ്‌ഡേ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :