വെബ്ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 17 ജൂലൈ 2020 (11:46 IST)
ഗുവാഹത്തി: കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനെ തുടര്ന്ന്കോവിഡ് രോഗികള്‍ ദേശീയപാത ഉപരോധിച്ചു. അസമിലെ കാമരൂപ് ജില്ലയിലെ ചാങ്സാരിയിലാണ്സംഭവം. സംഘടിച്ച നൂറോളം രോഗികള്‍ ദേശീയപാത 31 ഉപരോധിക്കുകയായിരുന്നു. പ്രശനം പരിഹരിയ്ക്കാം എന്ന് കാമരൂപ ഡെപ്യൂട്ടി കമ്മീഷ്ണർ ഉറപ്പു നൽകിയതോടെയാണ് രോഗികൾ തിരികെ മടങ്ങിയത്.
രോഗികള്‍ മടങ്ങിയ ശേഷവും പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുനുണ്ട് എന്ന് പൊലീസ് ഉദ്യോസ്ഥർ വ്യക്തമാക്കി. ഭക്ഷണവും വെള്ളവും ലഭിയ്ക്കുന്നില്ല എന്നും കിടക്കൾ പര്യാപ്തമല്ലെന്നുമായിരുന്നു രോഗികളുടെ പരാതി. ഒരു മുറിയിൽ 10 മുതൽ 12 പേരെ വരെ പ്രവേശിപ്പിയ്ക്കുന്നു എന്നും രോഗികൾ പരാതി ഉന്നയിച്ചു. ഇക്കാര്യങ്ങൾ പരിശോധിച്ച് പരിഹരിയ്ക്കാൻ ശ്രമിയ്ക്കമെന്ന് ഡെപ്യൂട്ടി കമ്മീഷ്ണർ രോഗികൾക്ക് ഉറപ്പ് നൽകി. കൊവിഡ് കെയർ സെന്ററിലെ സൗകര്യങ്ങൾ ഇഷ്ടപ്പെടാത്തവർക്ക് ഹോം ക്വറന്റീൻ തെരെഞ്ഞെടുക്കാം എന്നായിരുന്നു അസം ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹിമാന്ത ബിശ്വ ശർമ്മയുടെ പ്രതികരണം.