ലൈംഗിക പീഡനക്കേസ്; സ്വയം‌പ്രഖ്യാപിത ആൾദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവുശിക്ഷ

ബലാത്സംഗക്കേസിൽ ആസാറാം ബാപ്പു അറസ്റ്റിൽ

അപർണ| Last Modified ബുധന്‍, 25 ഏപ്രില്‍ 2018 (15:48 IST)
പതിനാറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം അസാറാം ബാപ്പുവിന് ജീവപര്യന്തം തടവുശിക്ഷ. അസാറാം ബാപ്പുവടക്കം മൂന്നുപേർ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികളായിരുന്ന ശരത്, പ്രകാശ് എന്നിവരെ വെറുതെ വിട്ടു.

ജോധ്പുർ കോടതിയാണ് ആസാറാം ബാപ്പു അടക്കം നാലു പേർ പ്രതികളാണെന്ന് വിധിച്ചത്. 2013 ഓഗസ്റ്റ് 15-ന് രാത്രി ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍ വെച്ച് 16കാരിയെ ബലാത്സംഗം ചെയ്തുവെന്നാണ് ബാപ്പുവിനെതിരായ കേസ്.

പതിനാറുകാരിയുടെ പരാതിയെത്തുടര്‍ന്ന് പോക്സോ, ബാലനീതിനിയമം, പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. അതേസമയം, ജോധ്പൂർ നഗരത്തിൽ 21ന് ഏർപ്പെടുത്തിയ നിരോധനാജ്ഞ ശക്തമാക്കി. ബാപ്പുവിന്റെ അനുയായികൾ അക്രമണം അഴിച്ചുവിടാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :