അസമില്‍ പേമാരിയും പ്രളയവും; മരണം 24 ആയി, 19 ജില്ലകള്‍ മഴക്കെടുതിയില്‍

ഗുവാഹത്തി| VISHNU N L| Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (12:06 IST)
അസം ജനതിയുടെ ജീവിതം ദുസഹമാക്കി വീണ്ടും പേമാരിയും പ്രളയവും. ഇത്തവണ കനത്തമഴയും വെള്ളപ്പൊക്കവും മൂലം മരിച്ചവരുടെ എണ്ണം 24 ആയി. 19ജില്ലകളിലായി
2005 ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തിന്റെ കെടുതിയിലായി. ദെമജി, കൊക്രജാര്‍, ബോങായ്ഗണ്‍, സോനിത്പുര്‍, ബര്‍പേട്ട, ഗോലപര, മോറിഗണ്‍, കചാര്‍, ലക്ഷമിപുര്‍, ജോര്‍ഹട്ട്, തിന്‍സുകിയ, ദരാങ്, ബക്‌സ, നാല്‍ബരി, കാംരൂപ്, ദിബ്രുഘട്ട്,, ശിവസാഗര്‍, ഗോലഘട്ട്, നാഗൂണ്‍ ജില്ലകളിലാണ് ദുരിതം പെയ്തത്.

1.75 ലക്ഷത്തിലേറെ പേരെ അഭയാര്‍ത്ഥി ക്യാംപുകളിലേക്ക് മാറ്റി. ഇതിനായി 308 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിരിക്കുന്നതിന്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും അസം ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും രംഗത്തുണ്ട്. കനത്ത മഴയേത്തുടര്‍ന്ന് 1.7 ലക്ഷം ഹെക്ടര്‍ ഭൂമിയിലെ വിളകള്‍ നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ജില്ലകളിലായി 18 ഓളം റോഡുകളും നാല് പാലങ്ങളും തകര്‍ന്നിട്ടുണ്ട്.

ജലനിരപ്പ് അപകടനില കടന്നതൊടെ പല നദികളിലേയും കടത്തുസര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് അസമില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത്. ഈ വര്‍ഷം ഇതുവരെയുണ്ടായ രണ്ടു വെള്ളപ്പൊക്കങ്ങളിലായി 29 പേരാണ് മരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :