തമ്മിലടി വീണ്ടും; കെജ്‌രിവാള്‍ നടത്തിയ നിയമനം ഗവർണർ റദ്ദാക്കി

  അരവിന്ദ് കെജ്‌രിവാള്‍ , ഗവർണർ , നിയമനം , ഡൽഹി
ന്യൂഡൽഹി| jibin| Last Updated: ബുധന്‍, 22 ജൂലൈ 2015 (10:59 IST)
ഇടവേളയ്‌ക്ക് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലഫ്‌നന്റ് നജീവ് ജങ്ങും തമ്മിലുള്ള അധികാരത്തർക്കത്തിനു വീണ്ടും തുടക്കം. ഡൽഹി വനിതാ കമ്മിഷന്റെ ചെയർമാനായി സ്വാതി മാലിവാളിനെ കേജ്‍രിവാൾ നിയമിച്ചതാണ് വീണ്ടും വിവാദത്തിലായത്. സ്വാതിയുടെ നിയമനം തന്നെ അറിയിച്ചില്ലെന്നും അതിനാല്‍ നിയമനം റദ്ദാക്കുകയാണെന്നുമാണ് ഗവർണർ വ്യക്തമാക്കിയത്.

സ്വാതിയുടെ നിയമനം എന്തുകൊണ്ടു തന്നെ അറിയിച്ചില്ല എന്നതിനെക്കുറിച്ചു വിശദീകരണം നൽകാൻ ഗവർണർ ഡൽഹി സർക്കാരിനോട്
ലഫ്‌നന്റ് ഗവർണർ ആവശ്യപ്പെട്ടു. ഉയർന്ന സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങൾ ഗവർണറെ അറിയിക്കണമെന്നതാണ് ചട്ടം. എന്നാൽ സ്വാതിയുടെ നിയമനത്തിൽ ഇതു പാലിച്ചില്ലെന്നുമാണ് വർണർ നജീവ് ജങ്ങ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ഡൽഹി വനിതാ കമ്മിഷന്റെ ചെയർമാനായി കെജ്‌രിവാളിന്റെ ഉപദേഷ്ടകയായിരുന്ന സ്വാതിയെ നിയമിച്ചത്. ഇതിനെ തുടര്‍ന്നാണ് ഇടവേളയ്‌ക്ക് ശേഷം കെജ്‌രിവാളും ലഫ്‌നന്റ് ഗവർണറും അധികാര വടംവലി വീണ്ടും ആരംഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :