അരുണാചലിലെ റോഡ് ചൈനയില്ല ഇന്ത്യയിലെന്ന് കിരണ്‍ റിജ്ജു

ന്യൂഡല്‍ഹി| VISHNU.NL| Last Modified ശനി, 1 നവം‌ബര്‍ 2014 (19:03 IST)
അരുണാചല്‍ പ്രദേശില്‍ റോഡ് നിര്‍മ്മാണ പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ ചൈനയ്ക്ക് കടുത്ത മറുപടിയുമായ കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു രംഗത്തെത്തി. ഇന്ത്യയുടെ സ്ഥലങ്ങള്‍
വികസിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അതില്‍ നിന്നും ആര്‍ക്കും രാജ്യത്തെ തടയാനാകില്ലെന്നും റിജിജു അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ താവാങിലുള്ള മാംഗോ-തിങ്ബുവില്‍ നിന്നും അരുണാചല്‍ പ്രദേശിലെ ചലാങ്ജില്ലയിലുള്ള വിജയനഗറിലേക്ക് റോഡ് നിര്‍മിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി റിജ്ജു പുറത്തിറക്കിയ പ്രസ്താവനയെ രൂക്ഷമായി എതിര്‍ത്തിരുന്നു. ഇതിനു മറുപടി നല്‍കുകയായിരുന്നു റിജ്ജു.

ചൈനക്കാര്‍ക്ക് എന്റെ പ്രസ്താവനകൊണ്ട് പ്രശ്നമുണ്ടാകേണ്ട കാര്യമില്ലെന്നും തന്റെ ജോലിയില്‍ നിന്നും ആര്‍ക്കും തന്നെ തടയാനാകില്ലെന്നും റിജിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിയിലുള്ള
കഴിഞ്ഞ അറുപത് വര്‍ഷങ്ങളായി നടപ്പാക്കാതിരുന്ന ചില അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ആരംഭിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അത് ചൈനയിലല്ലെന്നും റിജിജു പറഞ്ഞു.

താന്‍ ഗവണ്‍മെന്റിന്റെ പദ്ധതികളനുസരിച്ച് അതിര്‍ത്തിയിലെ
താന്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ളൊരു എം.പിയാണെന്നും അവിടെ നിന്നും ജയിച്ച തനിക്ക് തന്റെ പ്രദേശത്തിന്റെ കാര്യം നോക്കിക്കാണാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :