ന്യൂഡല്‍ഹി|
JOYSJ OY|
Last Modified ബുധന്‍, 11 മെയ് 2016 (09:12 IST)
ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അപകീര്‍ത്തി നോട്ടീസ് അയച്ചു. ലോക സാംസ്കാരികോത്സവത്തിന്റെ പേരില്‍ തനിക്കെതിരെ പിഴ ചുമത്തിയ നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന രവിശങ്കറിന്റെ പരാമര്‍ശത്തിനെതിരെയാണ് ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചത്.
ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരായ രവിശങ്കറിന്റെ വിമര്‍ശം കോടതിയലക്ഷ്യപരിധിയില്‍പ്പെടുത്തി നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് യമുന ബച്ചാവോ ആന്ദോളന്റെ മനോജ് മിശ്ര ആയിരുന്നു ഹര്‍ജി നല്‍കിയത്.
രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആര്‍ട്ട് ഓഫ് ലിവിങ്ങിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, വിവാദപരാമര്‍ശം രവിശങ്കര്‍ നടത്തിയിട്ടില്ലെന്ന് ആര്‍ട്ട് ഓഫ് ലിവിങ്ങിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
പാരിസ്ഥിതിക ലോലപ്രദേശമായ യമുന നദിയുടെ തീരത്ത് സാംസ്കാരികോത്സവം നടത്തിയതിനാണ് ഹരിത ട്രൈബ്യൂണല്‍ അഞ്ചുകോടി രൂപ പിഴ ചുമത്തിയത്. ഇതില്‍ 25 ലക്ഷം രൂപ
ആര്‍ട്ട് ഓഫ് ലിവിങ് നല്‍കി. കേസ് മേയ് 25ന് വീണ്ടും പരിഗണിക്കും.