അര്‍ണബിന്റെ പുതിയ ചാനലിന് പിന്നില്‍ രാജീവ് ചന്ദ്രശേഖര്‍; ലക്ഷ്യം ബിജെപി ആശയങ്ങള്‍ പ്രചരിപ്പിക്കുക - ഏഷ്യാനെറ്റിന്റെ മുഖം മാറുന്നു!

അര്‍ണബ് ബിജെപിയുടെ വലയില്‍; പുതിയ ചാനലിന് പിന്നില്‍ രാജീവ് ചന്ദ്രശേഖര്‍ - റിപ്പോര്‍ട്ടുകള്‍ പുറത്ത്!

Arnab Goswami , Rupert Murdoch , Rajeev Chandrasekhar , Times Now , asianet , അര്‍ണബ് ഗോസ്വാമി , രാജീവ് ചന്ദ്രശേഖര്‍ , റൂപര്‍ട്ട് മര്‍ഡോക്ക് , ചീഫ് എഡിറ്റര്‍ , ടൈംസ് നൗ ന്യൂസ് , ഏഷ്യാനെറ്റ്
ന്യൂഡല്‍ഹി| jibin| Last Updated: ബുധന്‍, 2 നവം‌ബര്‍ 2016 (18:26 IST)
ഉന്നത രാഷ്‌ട്രീയ നേതാക്കളില്‍ പോലും കാണാന്‍ സാധിക്കാത്ത കടുത്ത പാകിസ്ഥാന്‍ വിരുദ്ധമനോഭാവമാണ് ടൈംസ് നൗ ന്യൂസ് ചാനലില്‍നിന്ന് രാജിവെച്ച അര്‍ണബ് ഗോസ്വാമിയെ വ്യത്യസ്ഥനാക്കിയിരുന്നത്. അതിദേശീയ വാദം ഉന്നയിച്ചും വിവാദ പ്രയോഗങ്ങളിലൂടെയും ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തുന്ന അതിഥികളെ കടന്നാക്രമിച്ചും ടെലിവിഷന്‍ ചര്‍ച്ചകളിലെ ആങ്കര്‍ എന്ന നിലയില്‍ സമീപകാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാദത്തില്‍ അകപ്പെട്ട മാധ്യമ പ്രവര്‍ത്തകനാണ് അര്‍ണബ് ഗോസ്വാമി.

ടൈംസ് നൗ ന്യൂസ് ചാനലില്‍നിന്ന് രാജിവെച്ച അര്‍ണബ് പുതിയ ചാനല്‍ ആരംഭിക്കും എന്നതാണ് ഇപ്പോഴത്തെ ഹോട്ട് ന്യൂസ്. ബിജെപി എംപിയും ഏഷ്യാനെറ്റ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറും മാധ്യമഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കുമാണ് അര്‍ണബിന്റെ പുതിയ സംരഭത്തിന് പിന്നിലെന്നാണ്
ദി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ഇംഗ്ലീഷില്‍ പുതിയൊരു ചാനല്‍ തുടങ്ങുമെന്നും അതിന്റെ തലപ്പത്ത് അര്‍ണബിനെ എത്തിക്കാനുമാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്. ചീഫ് എഡിറ്റര്‍ എന്നതിലപ്പുറം ഏഷ്യാനെറ്റ് ഇംഗ്ലീഷ് ചാനലില്‍ ഓഹരിയും അര്‍ണബിനുണ്ടാകും. ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ ബിജെപിയുടെ അകമഴിഞ്ഞ പിന്തുണയും ഇടപെടലുകളും ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.





എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്‍മാനും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗവുമായ രാജീവ് ചന്ദ്രശേഖറിന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമാണുള്ളത്. അമിത് ഷായുമായുള്ള ബന്ധം ഉപയോഗിച്ചാണ് അര്‍ണബിനെ ടൈംസ് നൗ ന്യൂസ് ചാനലില്‍ നിന്ന് അടര്‍ത്തിയെടുത്തതും. ബിജെപി ആശയങ്ങള്‍ ദേശിയ തലത്തില്‍ പ്രചരിപ്പിക്കുന്നതാണ് പുതിയ ചാനലിന്റെ ലക്ഷ്യം.

ബംഗ്‌ളൂരു ആസ്ഥാനമായ ജുപ്പീറ്റര്‍ ക്യാപിറ്റല്‍ എന്ന കമ്പനിയുടെ തലവനാണ് രാജീവ് ചന്ദ്രശേഖര്‍. ജുപ്പീറ്റര്‍ ക്യാപിറ്റലിന്റെ കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ്, കന്നഡ വാര്‍ത്താ ചാനലായ സുവര്‍ണ ന്യൂസ്, കന്നഡ പത്രം പ്രഭ, ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസബിള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതും. നേരത്തെ ആര്‍എസ്എസ് ആശയമുള്ളവരെ മാത്രം നിയമിച്ചാല്‍ മതിയെന്ന് ജുപ്പീറ്റര്‍ കാപ്പിറ്റലിന്റെ നിര്‍ദേശം പുറത്തിറങ്ങിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :