ധീരജവാന് നാടിന്റെ ആദരാഞ്‌ജലി; സൈനിക ബഹുമതികളോടെ സംസ്കാരം ഇന്ന്

പാലക്കാട്| JOYS JOY| Last Modified ചൊവ്വ, 5 ജനുവരി 2016 (08:09 IST)
രാജ്യത്തിന്റെ വീരപുത്രന്‍ നിരഞ്ജന്‍ കുമാറിന് നാടിന്റെ ആദരാഞ്ജലി. പൂര്‍ണ സൈനിക ബഹുമതികളോടെ ലഫ് കേണല്‍ നിരഞ്ജന്റെ ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചടങ്ങില്‍ പങ്കെടുക്കും.

രാവിലെ ഏഴുമണിയോടെ മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മൃതദേഹം പൊതുദര്‍ശനത്തിനായി എളമ്പുലാശ്ശേരി കെ എ യു പി സ്കൂളില്‍ രാവിലെ ഏഴുമണിയോടെ എത്തിച്ചു. പതിനൊന്നു മണി വരെയാണ് പൊതുദര്‍ശനം. തുടര്‍ന്ന്, സൈന്യം അന്തിമോപചാരം അര്‍പ്പിച്ചതിനു ശേഷം സംസ്കാരത്തിനായി തറവാട്ടു വീട്ടിലേക്ക് കൊണ്ടുപോകും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാലക്കാട്ടെ തറവാട്ടു വീട്ടിലെത്തി നിരഞ്ജന് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. മന്ത്രി കെ ബാബുവും ജില്ലയിലെ ജനപ്രതിനിധികളും തിങ്കളാഴ്ച അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :