മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും

Shiroor Rescue - Arjun
Shiroor Rescue - Arjun
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (19:59 IST)
മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. മൃതദേഹം കാര്‍വാര്‍ ആശുപത്രിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റ്്‌മോര്‍ട്ടം നടത്തുമെന്നാണ് അറിയുന്നത്. നിയമനടപടികള്‍ പൂര്‍ത്തീകരിച്ചാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായി വ്യാഴാഴ്ച തെരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എം എല്‍ എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.

അതേസമയം അര്‍ജുന്റെ അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിച്ചുവെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. പല പ്രതിസന്ധികളെയും അതിജീവിച്ചാണ് അര്‍ജുനെ കണ്ടെത്തിയതെന്നും ലോറിയ്ക്ക് അധികം പരിക്കുണ്ടാകില്ലെന്നും താന്‍ നേരത്തെ പറഞ്ഞതാണെന്ന് മനാഫ് പറഞ്ഞു. ഇന്ന് വൈകുന്നേരം 3 മണിക്കാണ് അര്‍ജുന്റെ മൃതദേഹവും ലോറിയും ഗംഗാവാലി പുഴയില്‍ നിന്ന് കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :