സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 25 ജൂണ്‍ 2024 (09:16 IST)
അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് മുന്നില്‍ യോഗ ചെയ്ത ഇന്‍ഫ്ളുവന്‍സറായ യുവതിക്ക് വധഭീഷണി. വഡോദര സ്വദേശിയും ഫാഷന്‍ ഡിസൈനറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ അര്‍ച്ചന മക്വാനയ്ക്കാണ് വധഭീഷണി ലഭിച്ചത്. സംഭവത്തിന് പിന്നാലെ യുവതിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഇക്കഴിഞ്ഞ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനത്തിലായിരുന്നു യുവതി ക്ഷേത്രത്തിന് മുന്നില്‍ ശീര്‍ഷാസനം ചെയ്ത് ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചത്. ഇത് പിന്നാലെ വിവാദമാകുകയും വധഭീഷണിയില്‍ ചെന്നെത്തുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ യുവതി ക്ഷമാപണവുമായി എത്തിയിരുന്നു. ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. സംഭവത്തില്‍ യുവതിക്കെതിരെ ലഭിച്ച പരാതിയില്‍ പഞ്ചാബ് പൊലീസ് കേസെടുത്തു. ഐപിസി സെക്ഷന്‍ 295 എ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.