അരവിന്ദ് സുബ്രഹ്മണ്യം പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ന്യൂഡല്‍ഹി| Last Modified വെള്ളി, 17 ഒക്‌ടോബര്‍ 2014 (09:25 IST)
പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അരവിന്ദ് സുബ്രഹ്മണ്യത്തെ നിയമിച്ചു. അമേരിക്കയിലെ വാഷിങ്ടണിലുള്ള പീറ്റര്‍സന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സിലെ സീനിയര്‍ ഫെലോയാണ് സുബ്രഹ്മണ്യം.

അന്താരാഷ്ട്രനാണ്യനിധിയില്‍ പ്രവര്‍ത്തിച്ച ശേഷം ഹാര്‍വാഡിലും ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഭാസ്‌കര്‍ കുല്‍ബേയെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു. പിഎംഒയില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ആര്‍ രാമാനുജം വിരമിച്ച ഒഴിവിലേക്കാണ് നിയമനം.

2011-ലാണ് രാമാനുജം സെക്രട്ടറിയായി പിഎംഒയിലെത്തുന്നത്. പ്രധാനമന്ത്രിമാരായിരുന്ന ഐകെ ഗുജ്റാള്‍, അടല്‍ബിഹാരി വാജ്പേയി, മന്‍മോഹന്‍ സിംഗ് എന്നിവരോടൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :