കറൻസി നോട്ടിൽ ഗാന്ധി മാത്രം പോര, ഐശ്വര്യത്തിന് ഗണപതിയും ലക്ഷ്മിയും വേണമെന്ന് കെജരിവാൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2022 (13:48 IST)
കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. രാജ്യത്തെ സാമ്പത്തിക നില മോശമായ സാഹചര്യത്തിൽ രാജ്യത്തിന് ഐശ്വര്യം വരുത്താൻ മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്നാണ് കെജരിവാൾ പറയുന്നത്.

ഇന്തോനേഷ്യയുടെ കറൻസിയിൽ ഗണപതിയുടെ ചിത്രമാകാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യയ്ക്ക് അതായിക്കൂടാ എന്ന് കെജരിവാൾ ചോദിക്കുന്നു. ചിലപ്പോഴൊക്കെ നാം എന്ത് ചെയ്താലും അതിന് ദൈവത്തിൻ്റെ അനുഗ്രഹം കൂടി വേണമെന്നും അതിനാലാണ് ഇത് പറയുന്നതെന്നും കെജരിവാൾ പറഞ്ഞു. ഗുജറാത്ത് തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെജരിവാളിൻ്റെ പ്രസ്ഥാവന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :