ഷൂ വാങ്ങാന്‍ പണം അയച്ചുകൊടുത്ത് വ്യവസായി; കെജ്‌രിവാള്‍ വീണ്ടും വിവാദത്തില്‍

ന്യൂഡല്‍ഹി| rahul| Last Updated: വ്യാഴം, 4 ഫെബ്രുവരി 2016 (18:32 IST)
വിവാദങ്ങള്‍ക്ക് എന്നും തിരി കൊളുത്താറുള്ള നേതാവാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എന്നാല്‍, ഇത്തവണ വിവാദത്തില്‍ പെട്ടിരിക്കുന്നത് കെജ്‌രിവാള്‍ തന്നെയാണ്.

കെജ്‌രിവാളിന് ഷൂ വാങ്ങാന്‍ പണം അയച്ചു കൊടുത്ത് മാധ്യമശ്രദ്ധ നേടിയിരിക്കുകയാണ്
വിശാഖപട്ടണത്തെ വ്യവസായി സുമിത്ത് അഗര്‍വാള്‍. ഷൂ വാങ്ങാനായി 364 രൂപയാണ് കെജ്‌രിവാളിന് സുമിത്ത് ഡ്രാഫ്റ്റായി അയച്ചു കൊടുത്തത്.

രാഷ്‌ട്രപതി ഭവനില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദെ പങ്കെടുത്ത ചടങ്ങില്‍ കെജ്‌രിവാള്‍ ചെരിപ്പു ധരിച്ച് നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പണം അയച്ചു കൊടുക്കാന്‍ ഇയാള്‍ തീരുമാനിച്ചത്.

“ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍
കെജ്‌രിവാള്‍ നമ്മുടെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്, അല്ലാതെ രാംലീലാ മൈതാനത്ത് ആം ആദ്‌മി പാര്‍ട്ടിയുടേ റാലിയില്‍ പങ്കെടുക്കുകയല്ല” - സുമിത്ത് പറഞ്ഞു.

പൊതുജനശ്രദ്ധ നേടാനാണ് കെജ്‌രിവാള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും
ഫേസ്ബുക്കില്‍ കെജ്‌രിവാളിന് എഴുതിയ തുറന്ന കത്തില്‍ സുമിത്ത് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :